11.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 27 ( In a Reachable Distance...Part 27 )

( മണിക്കുട്ടി )

ബുർജ് ഖലീഫയിൽ വിക്ടോറിയാ സീക്രട്ടുകാരുടെ ക്യാറ്റ് വാക്കിങ് ഉണ്ടെന്നു കേട്ട്, വല്യ കാര്യത്തിൽ ഒരുങ്ങിക്കെട്ടി പോയി. അവിടെ ചെന്നപ്പോൾ വെണ്ടക്ക അക്ഷരത്തിൽ ഒരു ബോർഡ് “പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിയ്ക്കുന്നു”
വാച്ചുമാന്റെ കയ്യേക്കാലേ പിടിച്ചു കെഞ്ചിയിട്ടും അയാൾ അകത്തേയ്ക്കു വിട്ടില്ല.
അമ്പതു രൂപയുടെ പെട്രോൾ അടിച്ചതു വെള്ളത്തി വരച്ചതുപോലെ ആയല്ലോ എന്നു കരുതി വിഷമിച്ചു നിൽക്കുമ്പോൾ ദാ പോകുന്നു, പഴയ ഒരു കാമുകിയും ഭർത്താവും.
മുങ്ങിച്ചാകാൻ പോകുന്നവന് ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും മുറുകെപ്പിടിയ്ക്കും എന്നു പറയുന്നതുപോലെ, ഞാൻ അവളുടെ ഭർത്താവിനെ കയറി ഉറുപ്പടംഗം പിടിച്ചു.
ഒന്നും മനസ്സിലാകാതെ പാവം കുതറിയപ്പോൾ ഭാര്യ പറഞ്ഞു :  “ഭയപ്പെടണ്ട ചേട്ടാ, ന്റെ പഴയ ഒരു ക്ലാസ്സ്മേറ്റാഇപ്പോൾ ഡീസന്റായ ശരീരം വേണമെന്ന് വാശി പിടിച്ച് അറബ് എമിറേറ്റ്സുകളിൽ അലഞ്ഞു നടക്കുന്ന ഒരു സാധുവാഇദ്ദേഹത്തിന്റെ ആഗ്രഹം അടുത്ത കാലത്തൊന്നും സഫലമാകുമെന്നു എനിയ്ക്കു തോന്നുന്നില്ല.അല്ല. ചേട്ടൻ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഇന്നത്തെ കാലത്ത് ഡീസെന്റായ ഒരു ശരീരം എവിടുന്ന്, എങ്ങനെ കിട്ടുമെന്ന് പറഞ്ഞാട്ടെ
ഞാൻ, എന്റെ ഭാര്യയും അവളുടെ ഭർത്താവും കാണാതെ, അവളുടെ ചന്തിയ്ക്ക് ഒരു കിഴുക്കു വച്ചു കൊടുത്തു. അപ്പോഴാണ്, സുച്ചിട്ടപോലെ  ഈ ചളപിള വർത്തമാനം ഒന്നു നിന്നത്.
ഇതിനോടകം, അവളുടെ ഭർത്താവിന്, കാര്യങ്ങളുടെ കിടപ്പുവശം ഒരു വിധം മനസ്സിലായി എന്ന് തോന്നുന്നു. ഏതായാലും അവളുടെ ഭർത്താവ് പിന്നെ കുതറിമാറാൻ ശ്രമിച്ചില്ല, നല്ല അനുസരണയുള്ള പട്ടിയേപ്പോലെ അടങ്ങി ഒതുങ്ങി നിന്നു. പെട്ടന്ന്, ഷോക്കടി ഏറ്റതുപോലെ എനിയ്ക്ക് പിടി വിടേണ്ടി വന്നു, കാരണം ഇവൻ ഒരു ഹോമോ ആണല്ലോ എന്ന കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്. എനിയ്ക്കാണെൻകിൽ ഈ ഹോമോകളെ കാണുന്നതുകൂടി അലർജി ആണ്.
പിന്നെ മൂന്നു നാലു ദിവസ്സം തുമ്മിയും ചീറ്റിയും നടക്കേണ്ടി വരും.
എന്നാ ഒണ്ട്, എന്നാ ഇല്ല, എന്താ ഏതാ എന്നൊക്കെ ചോദിച്ച്, അവർ ബുർജ് ഖലീഫയിൽ എന്തിനാ വന്നതെന്ന് മനസ്സിലാക്കി.
സംഭവം ഇത്രേ ഉള്ളൂതൊട്ടടുത്ത ഒരു തട്ടിൽ ആണുങ്ങളുടെ ഒരു ഫാഷൻ പരേഡ് നടക്കുന്നുണ്ട്. ലെവൻ അതു കാണാൻ ഭാര്യയേയും കൂട്ടി ഇറങ്ങിയതാണ്. ശ്ശെടാഇതു കടുവയെ കിടുവ പിടിച്ചു എന്നു പറഞ്ഞതുപോലെ ആയല്ലോ എന്നോർത്ത്  തിരിച്ചും മറിച്ചും കൂട്ടി നോക്കിയിട്ടും ഒരു കാര്യം മാത്രം റ്റാലി ആകുന്നില്ല. ലെവൾ, അവിടെ എന്തു കാണാൻ പോകുവാ? ഇങ്ങനെ ആലോചിച്ചാലോചിച്ച് ഏതാണ്ടൊരു പത്തു സെക്കന്റുനേരം ഞാൻ തലപുണ്ണാക്കിയില്ല, അതിനു മുമ്പ് വീണ്ടും അവളുടെ വായ തുറക്കപ്പെട്ടു.
“ അല്ല ആൽമാവേ, അറിയാൻ വയ്യാഞ്ഞിട്ടു ചോദിയ്ക്കുവാ, ഈ പാവം ലീനാ ചേച്ചിയെ വിക്ടോറിയ സീക്റട്ടു കാണാൻ കൊണ്ടുവന്നത് എന്തുദ്ദേശത്തിലാ?”
ഞാനും ഭാര്യയും എന്തു കാര്യമുണ്ടെൻകിലും ആലോചിച്ചേ ചെയ്യാറുള്ളൂ.
അവൾ ആലോചിയ്ക്കും..ഞാൻ അതുപോലെ ചെയ്യും. അതാണ്, ഞങ്ങളുടെ ഒരു രീതി. പണ്ടത്തെ സ്വഭാവം ആയിരുന്നെൻകിൽ ഈ കോപ്പൊക്കെ ഇട്ടിട്ട് ഞാൻ വല്ല മരത്തിലും കയറി ഇരിയ്ക്കുമായിരുന്നു.
അതുകോണ്ടു തന്നെ എന്റെ എക്സ് തൊടുത്തുവിട്ട അലകുപാരയ്ക്ക് മറുപാരയായി നല്ല കാരിരുമ്പിന്റെ അലവാൻകു പാര എടുക്കാനും തൊടുക്കാനും പിന്നെ ഒട്ടും അമാന്തിച്ചില്ല.
ഞാൻ പറഞ്ഞു.
“മോളേ മണിക്കുട്ടിയേ...വിക്ടോറിയാക്കാര് അവരുടെ സീക്രട്ടുകൾ വെളിവാക്കുന്ന സമയത്ത് അവിടെ കൂടിയിരിയ്ക്കുന്ന പുരുഷപ്രജകളുടെ മുഖത്ത്, മിന്നിമായുന്ന ഭാവഹാവാദികൾ വിലയിരുത്തന്നിനു വേണ്ടിയാണ്, ഒരു ജേർണ്ണലിസം വിദ്യാർധിനി കൂടിയായ ലെവൾ വന്നിരിയ്ക്കുന്നത്, കേട്ടോനീ ചുമ്മാ ഹൈടെക്കുകാരെ ബ്ലൂ ചിപ്പു കാണിച്ചു പേടിപ്പിയ്ക്കല്ലേ
ഇതും പറഞ്ഞ് ഞാൻ ഭാര്യയെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചിട്ട്, ഷർട്ടിന്റെ കോളർ പിടിച്ചു മുകളിലോട്ടാക്കാൻ കൈ പൊക്കി…, പൊക്കിയില്ല അതിനു മുൻപ് , പഹയത്തി എനിയ്ക്കട്ട് രാസായുധം പ്രയോഗിച്ചു കഴിഞ്ഞിരുന്നു.

(തുടരും)

No comments: