12.12.13

വിറകിനെയോര്‍ത്ത് വിലപിക്കരുത്.


വിറകിനു നീതി നിഷേധിച്ചുകൊണ്ട് അതിനെ നീറ്റി പുകച്ചു തീ ശര്‍ദ്ദിക്കും വരെ പീഡിപ്പിക്കുന്നത് ശരിയാണോ...? ഒരു ബോംബിട്ടു കത്തിക്കണം. അപ്പോള്‍ അഗ്നിച്ചിറകുകള്‍ വീശി വരുന്ന തീയുടെ ഒരു ആന്തലുണ്ട്. അങ്ങനെ പിടയുമ്പോള്‍ ബീഡി കത്തിക്കാന്‍ നില്‍ക്കരുത്. ശാന്തമാകുന്നതുവരെ കാത്തുനില്‍ക്കണം. കാലന്‍ കാറ്റ് നക്കിക്കൊല്ലാതെ അഷ്ടദിക്കുകളും പ്രതിരോധിക്കണം.ഇനി കത്തിച്ചോളൂ. അവള്‍ അനുസരണയോടെ ബീഡിക്കുള്ളില്‍ കയറി സന്തോഷത്തോടെ എരിഞ്ഞുകൊള്ളും.ഇപ്പോള്‍ ഞാനും നിങ്ങളും വിറകിനെ മറന്ന്‍ അഗ്നിശുദ്ധി വരുത്തി. വിറക് വെറുമൊരു ഉപകരണം മാത്രം.

ശ്രേഷ്ഠ മലയാളം- ഡി.റ്റി.പി. പാഠം 1


മലയാളം ഡി.റ്റി.പി പഠിയ്ക്കാന്‍ ജെ.കെ. ലീനാസില്‍ വരുന്ന ചില കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞുകൊടുത്താലേ മനസ്സിലാകൂ. കേള്‍ക്കുമ്പോള്‍ സുഖം തോന്നുമെങ്കിലും വളരെ വിഷമകരമായ ഒരു പണിയാണ് മലയാളം ഡി.റ്റി.പി പഠിപ്പിക്കുക എന്നത്. ഇതില്‍ ടൈപ്പിംഗ്‌ ആണ് ഏറ്റവും വിഷമം പിടിച്ച കടമ്പ. മിക്കവാറും എല്ലാവരും മംഗ്ലീഷ് കീ-ബോര്‍ഡ് [Phonetic English] ഉപയോഗിച്ച് ശീലിച്ചകാരണം Gist ISM ലെയും മറ്റും ഇന്‍സ്ക്രിപ്റ്റ്  കീ ബോര്‍ഡ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും. ഒട്ടുമിക്ക പ്രിന്‍റിംഗ് പ്രസ്സുകളും ഗവ. സ്ഥാപനങ്ങളും നിഷ്കര്‍ഷിക്കുന്നത് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് ട്രൂ ടൈപ്പ് ഫോണ്ടില്‍ ടൈപ്പ് ചെയ്യണം എന്നാണ്.  വളരെ വിപുലമായി പ്രചാരത്തിലുള്ള രണ്ട് ട്രൂ ടൈപ്പ് ഫോണ്ടുകളാണ് ML-TTKarthika, ML-TTRevathi എന്നിവ. മലയാളത്തില്‍ നൂറുകണക്കിന് ട്രൂ ടൈപ്പ് ഫോണ്ടുകള്‍ ഉണ്ട്. മിക്കവയുടെയും പേര് പെണ്‍കുഞ്ഞുങ്ങടെ പേരുകളാണ്. അല്ലെങ്കില്‍ ജന്മനക്ഷത്രങ്ങളുടെ പേരുകള്‍. ചുരുക്കം ചില സാഹിത്യകാരന്മാരുടെ  പേരുകളുമുണ്ട്. ഉദാഹരണത്തിന് മലയാളഭാഷയുടെ പിതാവായ ശ്രീ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള ഫോണ്ടാണ് ML-TTThunchan. മംഗ്ലീഷ് കീബോര്‍ഡില്‍ "അമ്മ" എന്നടിക്കാന്‍ "amma" എന്നടിച്ചാല്‍ മതി. എന്നാല്‍ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ "അ" അടിക്കാന്‍ "SHIFT+D" യും  "മ്മ" അടിക്കാന്‍  "C+D+C" യും ആണ് അടിക്കേണ്ടത്. "ഒ" എന്ന അക്ഷരം അടിക്കാന്‍  തിരയുടെ രൂപത്തിലുള്ള "~" [Approximate] ചിഹ്നം ആണ് ഉപയോഗിക്കുന്നത്. ഇതെല്ലാം അടുക്കും ചിട്ടയുമായി ഓര്‍മ്മിക്കാന്‍ പറ്റിയ ചില നുറുങ്ങുകഥളാണ് [Chip Stories...ഹി..ഹി...ഹി.. തമാശക്കാരന്‍]  ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അപ്പോള്‍ റെഡിയല്ലേ; ഒരറ്റം മുതല്‍ തുടങ്ങാം. "ഒ" എന്ന അക്ഷരം കിട്ടാന്‍ "~" [തിരചിഹ്നം] അടിക്കണം.അതിനുള്ള മിനിക്കഥ,  ദാ പിടിച്ചോ:

~ തന്തക്കു പിറക്കാത്ത തിരകള്‍ [അക്ഷരം=ഒ, കീ= ~ തിര-ചിഹ്നം. ]
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഒട്ടുമിക്ക തിരകളും ഒന്നാം നമ്പര്‍ തട്ടിപ്പുകാരാ.ഒരുത്തന് സുനാമിയുടെ രൂപമാണെങ്കില്‍ വേറൊരുത്തന്‍ ഫൈലീന്‍ കൊടുങ്കാറ്റിന്റെ താളത്തിനൊത്ത് തുള്ളും. ഒരുനിമിഷം കൊണ്ട് ഒന്നിലധികം രൂപങ്ങള്‍...ഒരായിരം ഭാവങ്ങള്‍. ഞങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ ഇരിക്കുന്ന ഇരിപ്പില്‍ തന്ത മാറും. തന്തക്കു പിറക്കാത്ത തിരകള്‍. ഇങ്ങനത്തെ മനുഷ്യരെ ഞാനെന്‍റെ ജീവിതത്തില്‍ ഒരിക്കലും ഒരിക്കലും ഒരിക്കലും മറക്കൂലാ.